......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Sunday, June 20, 2010

ഒരു പ്രവാസിയുടെ കാത്തിരിപ്പ്‌

ദിവസങ്ങള്‍ വെട്ടിമൂടുന്നു
ഇരവിന്‍ കിടക്കറയില്‍
പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത
കുശലങ്ങള്‍ അറിയുന്നു.
കൊച്ചരിപ്പല്ലിന്റെ നാദങ്ങള്‍ ഓര്‍ക്കുന്നു
ഇനി വയ്യ ...ഇനി കാത്തിരിക്കാന്‍ വയ്യ
കാത്തിരിപ്പാണസഹ്യമീ ജന്മത്തില്‍.....

മുലപ്പാലിന്റെ നിര്‍വൃതി ബ്രഹ്മത്വത്തിന്റെ ധന്യത
സൌഹൃദത്തിന്റെ പൊട്ടിച്ചിരി
വാമ ഭാഗത്തിന്റെ തേങ്ങലുകള്‍
ചുടു നിശ്വാസങ്ങള്‍ .........
ഇനി കാത്തിരിക്കാന്‍ വയ്യ
കാത്തിരിപ്പാണ സഹ്യമീ ജന്മത്തില്‍.....

കാവും കലുങ്ങും കൊച്ചു വര്‍ത്താനവും
കാവിലെ കൊടിയേറ്റും ഗ്ലാസ്സിന്‍ കൂട്ടി മുട്ടലും
മത്താപ്പും മാലപ്പടക്കവും ,ചെണ്ടയും തുള്ളലും
വയ്യ......ഇനി കാത്തിരിക്കാന്‍ വയ്യ
കാത്തിരിപ്പാണ സഹ്യമീ ജന്മത്തില്‍.....

1 comment:

  1. കവിതയില്‍ എല്ലാം ഒരേ ഫീല്‍ ആണലോ ആശംസകള്‍

    ReplyDelete