......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Tuesday, August 31, 2010

ഡയറിക്കുറിപ്പ് (മിനിക്കഥ )

ഇന്ന് തിരുവോണം ...
കഴിഞ്ഞ കാലങ്ങളിലെ ഓണങ്ങള്‍ ഇന്ന് ഒരു ഗൃഹാതുരത ആകുന്നു.ഈ ഗള്‍ഫ്‌ നാട്ടില്‍ നോയമ്പ് സമയത്ത് സാധാരണ ജോലിക്കാരന് എന്ത് ഓണം?അറബിക്ക് തോന്നുമ്പോള്‍ തരുന്ന തുച്ചമായ ശമ്പളം ഈ മാസം കിട്ടിയതും ഇല്ല.ഓണം ആയതു കൊണ്ട് അല്പം നേരത്തെ ശമ്പളം ചോദിച്ചത് ആണ് കാരണം.ദിവസം അവര്‍ ഫോണ്‍ ചെയ്യുന്ന പൈസയെ എനിക്ക് ശമ്പളം ആയുള്ളൂ.എന്നിട്ടുംവല്യ ബുദ്ധിമുട്ടി ആണ് അറബി അത് തരുന്നത്.ഇന്നാണെങ്കില്‍ ഇവിടെ എല്ലാവര്ക്കും ഈദിന്റെ നോയമ്പ് ആണ്.വീട്ടിലെ ബംഗാളികളും ഇന്തോനേഷ്യക്കാരികളും വയ്ക്കുന്ന ആഹാരം എന്നും തിന്നുന്നു എന്നെ ഉള്ളൂ.ഇന്ന് തിരുവോണത്തിന് ഭക്ഷണവും ഇല്ല.......പുറത്തു പോയി കഴിക്കാമെന്ന് വച്ചാല്‍ കടകള്‍ ആറു മണി കഴിയാതെ തുറക്കത്തതും ഇല്ല.അതുകൊണ്ട് കൂട്ടുകാരന്‍ ബ്ലൂടൂത്ത് വഴി അയച്ചു തന്നഈ വര്‍ഷത്തെ പുതിയ ഓണപ്പാട്ട് കേട്ടു കിടന്നു .

"എന്റെ നാട് ...എന്റെ വീട് എന്റെ ഓണം .....

പിച്ചക മുറ്റത്ത്‌ നൃത്തം ചവിട്ടുന്ന തുമ്പ ചിറകുള്ള
പെണ്‍ കൊടിമാരുണ്ട്
അത്തപ്പൂ നുള്ളുന്ന
കിങ്ങിണി കാറ്റുണ്ട് ചിങ്ങ നിലാവുണ്ട്..."


അറിയാതെ ഞാന്‍ ഉറങ്ങിപോയി.എല്ലാവര്ക്കും ഓണാശംസകള്‍ ......
പ്രവീണ്‍ ഡയറി മടക്കി വച്ചു.ഫോണ്‍ അടിക്കുന്നു.അറബി ആകും .അടുത്ത ജോലിക്കുള്ള അലാറമാണത്.അവന്‍ ഒന്ന് നിശ്വസിച്ചു.

2 comments:

  1. തുടരട്ടെ.. ഈ പ്രയാണം... ആദ്യത്തെ കമന്റ്‌ എന്റെ വക!!!!

    ReplyDelete
  2. താങ്കളുടെ 'കാല്പാടുകള്‍' ഇനിയുമിവിടെ പതിയട്ടെ!!

    ReplyDelete