......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Monday, October 12, 2009

“ഒറ്റക്കണ്ണിയുടെ മകന്‍ ” ടെലി ഫിലിം നിര്‍മ്മാണം ആ‍രംഭിച്ചു.

മഴത്തുള്ളി ക്രിയേഷന്‍സിന്റെ ബാനറില്‍ സാരഥി സ്റ്റഡി സെന്റെര്‍ നിമ്മിക്കുന്ന പുതിയ ടെലി ഫിലിമിന്റെ നിര്‍മ്മാണം കഴിഞ്ഞു .“ഒറ്റക്കണ്ണിയുടെ മകന്‍ ” എന്ന പേരില്‍ ചിത്രീകരിക്കുന്ന ഈ ടെലി ഫിലിമിന്റെ സംവിധാനം വി.ആര്‍.രാജേഷും തിരക്കഥ ശ്രീ.എം.ജി.ഗിരിയും ക്യാമറ ശ്രീ.ദീപു സ്മൃതിയുന്മാണ് നിര്‍വഹിക്കുന്നത്.അസ്സി.ഡയറക്റ്റര്‍ ശ്രീ.ബിജുലാല്‍,പ്രൊഡക്ഷന്‍ കണ്ട്രോളറായി ശ്രീ.ബിബിന്‍ ബേബിയും പ്രവര്‍ത്തിക്കുന്നു.പെരുമ്പുഴ ശ്രീ.പ്രമോദ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ഇതില്‍ അമ്മയായി ശശികല ഒറ്റക്കണ്ണിയുടെ വേഷം ചെയ്യുന്നു.ശ്രീ.കെ.എന്‍.രമേശ്,മാസ്റ്റര്‍ അനൂപ്‌,ബിജു ലാല്‍,ബേബി ദേവദത്തന്‍ ,എന്നിവരാണു മറ്റു കഥാപാത്രങ്ങള്‍. ശ്രീ.മജീഷ്യന്‍ മുതുകാട് മഞ്ച് സ്റ്റാര്‍ സിംഗറില്‍ പറഞ്ഞ ഒരു നാടോടി കഥയാണു ഈ ടെലി ഫിലിമിനു ആധാരം.മുതുകാടുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ചിത്രീകരണം പൂര്‍ത്തി ആയി ആലുമ്മൂട് ,മുളവന,മണ്ട്രോത്തുരുത്തു പരിസര പ്രദേശമാണു ഷൂട്ടിങ് ലൊക്കേഷന്‍.

ശ്രീ.മജീഷ്യന്‍ മുതുകാടുമായി ടെലി ഫിലിം റ്റീംഒറ്റക്കണ്ണിയുടെ മകന്‍ടെലി ഫിലിം-ഒന്നാം ഭാഗം
ഒറ്റക്കണ്ണിയുടെ മകന്‍ടെലി ഫിലിം -രണ്ടാം ഭാഗം