"അമ്മച്ചി എവിടെ ......?" കൂടെ കൂടെയുള്ള ആ സ്ത്രീയുടെ ചോദ്യം എന്റെ ഓഫീസിലെ ജോലിക്കാര്‍ക്ക് എന്ത് വികാരം ഉണ്ടാക്കിയെന്നു അറിയില്ല.ചോദ്യം വീണ്ടുമുയര്‍ന്നപ്പോള്‍ ഒടുവില്‍ അവര്‍ പറഞ്ഞു
"ഇവിടെ അമ്മച്ചി ഇല്ല.നിങ്ങള്‍ അന്വേഷിക്കുന്നത് ഊര്‍മിള മാഡത്തെ ആണോ?"
ആ സ്ത്രീ എന്നെ അന്വേഷിച്ചു വന്നതാണെന്ന് ഓഫീസില്‍ ഉള്ളവര്‍ക്ക് മനസ്സിലായികാണും.അതായിരിക്കും അവര്‍ അങ്ങനെ ചോദിച്ചത്.എന്നിട്ടും ആ എന്റെ അനുജത്തിയുടെ പ്രായമുള്ള ആ സ്ത്രീക്ക് ആ ഒരു ചോദ്യം മാത്രമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ.
"അമ്മച്ചി എവിടെ ......?"
ആ വാക്കുകള്‍ ഇന്നും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങളും കുറെ കടങ്ങളും മാത്രമേ മിച്ചം ഉള്ളൂ.അഞ്ചു വര്‍ഷത്തിനു മുന്‍പുള്ള ആ സ്ത്രീയുടെ ഈ ചോദ്യം ഞാന്‍ എന്നാ വ്യക്തിയെ തിരിച്ചറിയല്‍ ആയിരുന്നു.
"അമ്മച്ചീ......അമ്മച്ചീ......"
ഒരു ദിവസം ഉച്ച മയക്കത്തില്‍ നിന്ന് ഞാന്‍ ഉണര്‍ന്നത് ആ വിളി കേട്ടാണ് .പുറത്തു കാളിംഗ് ബെല്‍ ഉണ്ടായിട്ടും ആരാണ് ഇങ്ങനെ അലറി വിളിക്കുന്നത്.?ഞാന്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ പ്രസവിച്ചു വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമായ ഒരു കൈകുഞ്ഞുമായി ഒരു സ്ത്രീ നില്‍ക്കുന്നു.അവശയും ദയനീയവുമായ രൂപം.എന്നെ കണ്ട പാടെ അരികിലേക്ക് ഓടി വന്നു.എന്റെ കാല്‍ക്കല്‍ ആ കുഞ്ഞിനെ കിടത്തി അവര്‍ മുട്ടുകുത്തി എന്നോട് യാചിക്കുന്നു.
"രക്ഷിക്കണം....എന്റെ കുഞ്ഞിനെ രക്ഷിക്കണം അമ്മച്ചീ...."
അവള്‍ അലമുറ ഇട്ടു കരയുന്നു..ഞാന്‍ എന്ത് പറയണമെന്നറിയാതെ പകച്ചു നിന്ന്.രക്ഷിക്കാന്‍ ഞാന്‍ ആര്?അവര്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു.!എനിക്കെന്തോ ദിവ്യ ശക്തി ഉണ്ടെന്നും അതുകൊണ്ട് കുഞ്ഞിന്റെ രോഗം മാറ്റാന്‍ എനിക്ക് കഴിവുണ്ടെന്നും എന്നവള്‍ വിശ്വസിക്ക്ന്നു.അങ്ങനെ ഒരു ശക്തി ഉണ്ടായിരുന്നെങ്കില്‍ .........എന്റെ ഉണ്ണി ഏട്ടന്‍ .......
ഞാനവരെ പിടിച്ചെഴുനേല്‍പ്പിച്ചു.
"കരയാതിരിക്കൂ..........."
ഞാനവരെ ആശ്വസിപ്പിച്ചു.ഇതുപോലെ അശരണരായവര്‍ എത്രപേര്‍ ഇവിടെ വരുന്നു.ഞാനും എന്റെ പ്രസ്ഥാനവും അത്തരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി ആണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്.എല്ലാം ഉണ്ണി ഏട്ടന്റെ വേര്‍പാടില്‍ നിന്നുള്ള പ്രചോദനമായിരുന്നു.പെട്ടെന്ന് തന്നെ ഞാന്‍ അവരെ എന്റെ സുഹൃത്തിന്റെ ഹോസ്പിറ്റലില്‍ എത്തിച്ചു.കുഞ്ഞിനു ഒരടിയന്തിര ശസ്ത്രക്രിയ വേണമെന്നും അതിനു ഒരു ലക്ഷം രൂപാ ചിലവുവരും എന്ന് ഡോക്ടര്‍ അറിയിച്ചു.ഒരു ലക്ഷം പോയിട്ട് ഒരു രൂപ എടുക്കാന്‍ ഇല്ലാത്ത അവരുടെ കണ്ണിലെ ദൈന്യത എന്നിലെ ധൈര്യം കൂട്ടി.എന്റെ അഭ്യര്‍ഥനയില്‍ എന്റെ കൈയിലെ തുച്ചമായ പൈസയില്‍ ആ കുഞ്ഞു രക്ഷപെട്ടു.അഞ്ചു വര്‍ഷത്തിനു ശേഷം പിന്നെ അവരെ ഞാന്‍ ഇന്നാണ് കാണുന്നത്....
"അമ്മച്ചി എവിടെ......"
കൂടെ ആ കുട്ടിയുമുണ്ട്.അത് ഓഫിസില്‍ ഓടിക്കളിക്കുന്നു.അവരുടെ തൊട്ടരുകിലായി ഒരു ചക്കയും ഇരിപ്പുണ്ട്.!ഓഫീസില്‍ ചെല്ലുമ്പോള്‍ അതാണ് ഞാന്‍ കാണുന്നത് .കണ്ട മാത്രയില്‍ തന്നെ എനിക്കവരെ മനസ്സില്‍ ആയി.എന്റെ മുന്നില്‍ തൊഴു കൈകളുമായി നിന്നവരെ എങ്ങനെ ഞാന്‍ മറക്കും.അന്ന് അവളുടെ കൈയിലെ ചോരക്കുഞ്ഞ് അതാ അവിടെ ഓടിക്കളിക്കുന്നു...!എന്നെ കണ്ടപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു.
"ഇത് ഞാന്‍ അമ്മച്ചിക്ക് വേണ്ടി കൊണ്ട് വന്നതാണ്."
കൂടെ കൊണ്ട് വന്ന ചക്ക ചൂണ്ടി അവര്‍ പറഞ്ഞു.അവരുടെ സ്നേഹ സമ്മാനം.!എന്നിട്ട് അവള്‍ കുട്ടിയെ വാരി എടുത്തു എന്റരികില്‍ കൊണ്ട് വന്നിട്ട്.....
"മോളെ, ഇതാണ് മോള്‍ടെ അമ്മച്ചി..........അമ്മെ എന്ന് വിളിക്ക് മോളെ......."
അവര്‍ നിര്‍ബന്ധപൂര്‍വം എന്നെ അമ്മെ എന്ന് വിളിപ്പിച്ചു.
ഉണ്ണി ഏട്ടാ....... ശരിക്കും അപ്പോഴാണ് ഞാന്‍ വിങ്ങി പൊട്ടിപോയത്.അങ്ങിതു കാണുന്നില്ലേ......?അന്നൊരിക്കല്‍ ഉണ്ണി ഏട്ടന് വേണ്ടി ആരെങ്കിലും സഹായിക്കാന്‍ ഉണ്ടായിരുന്നെകില്‍.....ഞാന്‍ അനാഥ ആകുമായിരുന്നോ.......?ഊര്‍മ്മിള കണ്ണട മാറി ആരും കാണാതെ കണ്ണ് തുടച്ചു.
കണ്ണു നനഞ്ഞല്ലോ മാഷേ
ReplyDeleteകണ്ണ് നനയുക മാത്രമല്ല രജെഷ്..ഹൃദയത്തില്‍ ഒരു വെട്ടു കൊണ്ടത് പോലെ അവരുടെ ഉണ്ണിയേട്ടനെ രക്ഷിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ....
ReplyDelete