......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Monday, July 19, 2010

ആമുഖം

സാഹിത്യം ആണെന്ന് തെറ്റിദ്ധരിച്ചു ദയവായി ഇതിനേ സമീപിക്കരുത് .അവര്‍ക്ക് നിരാശപ്പെടെണ്ടിവരും.ഒരു സാഹിത്യകാരന്‍ ആകാനുള്ള യോഗ്യത എനിക്കില്ല എന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.കുട്ടികാലത്ത് എന്റെ അച്ചന്റെഅമ്മയുടെ കൈവശം ധാരാളം “അമ്പിളിഅമ്മാവന്‍ ”മാസിക ഉണ്ടായിരുന്നു.അതിലെ വിക്രമാദിത്യന്റേയും വേതാളത്തിന്റേയും കഥകള്‍ എനിക്കു വായിച്ചുതന്നതു അച്ചന്റെ അമ്മയായിരുന്നു. ആ കഥകള്‍ കേട്ട ബാലനാകാം പില്‍ക്കാലത്തു സാഹിത്യം ഇഷ്ട പെട്ടത്.സ്വതവേ അന്തര്‍മുഖന്‍ ആയ ഞാന്‍ ഇതിലൂടെ ഞാന്‍ വാചാലനാകുകയാണ്.നല്ല വായനാഅനുഭവം തരില്ല എന്ന് എനിക്ക് തന്നെ ഉറപ്പുള്ള സ്ഥിതിക്ക് എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട് എന്ന് കരുതുന്നു.


"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.മാന്‍ പേടകളും കുതിരകളും നായകുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.വെയില്‍ പൊള്ളുന്ന നിമിഷം നദിയില്‍ നീന്തുകയും ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും .എന്റെ ഭാഷക്ക് മനുഷ്യരുടെ ഭാഷയുമായി യാതൊരു സാദൃശ്യവും ഉണ്ടാവുകയില്ല.ഞാന്‍ സുഗന്ധ വാഹികളായ പൂക്കളുടെ ദലങ്ങളും മാവിന്റെ തളിരും വിരിച്ചു ആ ശയ്യയില്‍ കിടക്കും."

-നീര്‍മാതളം പൂത്ത കാലം.


തുടങ്ങുന്നതിനു മുന്‍പ്



ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ,ഗൂഗിള്‍ ക്രോം എന്നിവയിലൂടെ ശരി ആയ രീതില്‍ ബ്ലോഗ്‌ ഭംഗി ആകാത്തതിനാല്‍ ഫയര്‍ ഫോക്സ് ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്നു.


3 comments:

  1. പോസ്റ്റുകള്‍ ഹോം പേജില്‍ വരത്തക്കവിധം ഇട്ടാല്‍ നന്നായിരുന്നു.
    വിജയാശംസകള്‍

    ReplyDelete
  2. എഴുതാന്‍ തുടങ്ങൂ വായിക്കട്ടെ ...കാത്തിരിക്കാം ...ആശംസകള്‍

    ReplyDelete
  3. എന്താ കുട്ടി വീണ്ടും തുടരെ എഴുതാതെ ഹും

    ReplyDelete