......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Monday, March 28, 2011

ചെമ്പകപ്പൂവ്

പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ഇന്നത്തെ രാത്രി എന്നെ ആകെ അസ്വസ്ഥനാക്കി.ഭാര്യയും രണ്ടു മക്കളും സുഖ നിദ്രയിലാണ് .എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല.
ഇന്ന് അവിചാരിതമായി ഞാന്‍ എന്റെ ബാല്യകാല കൂട്ടുകാരി മിന്നുവിനെ- കണ്ടു.ഇത്രയും നാള്‍ ഞാനവളെ ഓര്‍ത്തിരുന്നതേ ഇല്ല.അവളുടെ കണ്ണുകളില്‍ വിഷാദം നിറഞ്ഞു നിന്നിരുന്നു.ആകെ കോലം കെട്ടിട്ടുണ്ട്.വളരെ നാളുകള്‍ക്കു ശേഷം അവളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
'സുഖമല്ലേ മിന്നൂ..."
"ദുഷ്ടന്‍ .....നിനക്കെങ്ങനെ ചോദിക്കാന്‍ കഴിഞ്ഞു....? നീ ചതിയനാണ്....."
ഞാന്‍ ശരിക്കും ഞെട്ടിപ്പോയ്.ജന്മ ജന്മാന്തരങ്ങളിലെ പക മുഴുവന്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു എന്നു തോന്നി.അവള്‍ പൊട്ടിക്കരയുകയാണ്....പന്ത്രണ്ടു

വര്‍ഷത്തിനു മുന്‍പ് അവളുടെ വിവാഹം കഴിഞ്ഞപ്പോള്‍ എന്റെ പഠിപ്പ് കഴിഞ്ഞില്ലായിരുന്നു.രണ്ടു വര്‍ഷത്തിനു ശേഷം എനിക്കൊരു ജോലി കിട്ടി.ഞാന്‍ വിവാഹിതനും ആയി.അവളുടെ വിവാഹത്തിന് ശേഷം ഞാന്‍ കണ്ടിട്ടില്ലായിരുന്നു.കാണാനായി പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നതാണ് ശരി.ഇപ്പോള്‍.........
"മിന്നൂ......നിന്നെ ഞാന്‍ .....ഞാന്‍ നിന്നെ ചതിച്ചൂന്നോ ....."
"ഒന്നും പറയരുത് നീ......നീ ദുഷ്ടനാണ്‌......മറ്റുള്ളവരുടെ മനസ്സ് കാണാത്ത ചതിയന്‍......"
ഞാന്‍ ഒന്നും മിണ്ടിയില്ല...മിണ്ടാന്‍ കഴിഞ്ഞില്ല .അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.
"വിവാഹത്തിന്റെ ഒരാഴ്ച കഴിഞ്ഞു ഞാന്‍ അച്ഛനോട് എല്ലാം കരഞ്ഞു പറഞ്ഞു..........നെഞ്ഞു വേദനിച്ചു കുഴഞ്ഞു വീഴുന്നതിനിടയില്‍ അച്ഛന്‍ എന്നോട് പറഞ്ഞു 'മോളെ......നമ്മുടെ കുടുംബത്തിന്റെ മാനം കളയരുത്.നീ ഇന്ന് ഒരാളുടെ ഭാര്യ ആണ്..കുറെ കഴിഞ്ഞു എല്ലാം ശരിയാകും....അവിവേകം കാട്ടരുത്....കഴിഞ്ഞതെല്ലാം മറക്കണം....ഞാന്‍.....'വാക്കുകള്‍ പൂര്‍ത്തി ആക്കിയില്ല അച്ഛന്‍...."
അവള്‍ തുടര്‍ന്നു...
"ഇക്കാലമത്രയും ഒരു യന്ത്രത്തെപ്പോലെ, ഞാന്‍ അച്ഛന്റെ മാനം കാക്കാന്‍ എന്റെ ജീവിതം ബലികഴിച്ചു....ഒരുത്തനെ സ്നേഹിച്ചു മറ്റൊരുവനോടൊപ്പം..........പക്ഷെ നീ ചതിയനാണ്..എന്റെ ജീവിതം തുലച്ചവന്‍ ‍.........."
എന്ത് പറയണമെന്നറിയാതെ സവാംഗങ്ങളും തളര്‍ന്നു ഞാന്‍ അവളെ തന്നെ നോക്കി നിന്നു.യാത്ര ആകുന്നതിനു മുന്‍പ് അവള്‍ ദയനീയമായി ചോദിച്ച ചോദ്യമാണ് എനിക്ക് ഇന്ന് ഉറക്കം വരാത്ത രാത്രി സമ്മാനിച്ചത്‌.
"നീ എന്നെ സ്നേഹിച്ചിരുന്നു എന്നു ഒരു വട്ടം എന്നോട് പറയുമോ....?..കേള്‍ക്കാന്‍ വെറുതെ....ഒരാശ..."
ആ കണ്ണുകള്‍ എന്നോട് യാചിക്കുന്നതു പോലെ തോന്നി!
പക്ഷെ ഞാന്‍ മറുപടി പറഞ്ഞില്ല.കാല്‍ കീഴിലെ മണ്ണ് ഒലിച്ച് പോയത് പോലെ......!
മിന്നു നടന്നു നീങ്ങുന്നു.....! മറയുന്നതിനു മുന്‍പ് ഒരു വട്ടം അവള്‍ തിരിഞ്ഞു നോക്കി-പറയില്ലേ എന്ന ഭാവത്തില്‍.....
അസ്വസ്ഥമായ മനസ്സോടെ ഞാന്‍ കിടക്കയില്‍ നിന്നു എഴുനേറ്റു.ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കുടിച്ചു.നല്ല ആശ്വാസം....ഒന്നുമറിയാതെ എന്റെ ഭാര്യ കിടന്നുറങ്ങുന്നു.ഞാന്‍ അവളെ മുറുക്കെ കെട്ടിപിടിച്ചു കിടന്നു ‍.അവളും......

6 comments:

  1. good story I feel one thing that is some people searching others from leave a good lover .. but the losers ever lost their lovers
    I will send in brief later

    ReplyDelete
  2. Bhavanayum kalaahridayavum eniyum kadhakal srishtikaan uthakatte

    ReplyDelete
  3. പ്രിയ സാറ, വായിച്ചതിലും അഭിപ്രായം രേഖ പെടുത്തിയതിലും നന്ദി ..

    ReplyDelete