......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Wednesday, April 27, 2011

നൊമ്പരം

നസ്സിന്റെ പാത്രത്തില്‍ നിറഭേദങ്ങള്‍ കരണം മറിയുന്നു..
വല്ലപ്പൊഴുമൊരിക്കല്‍ ഒന്നുരണ്ടു നിറങ്ങള്‍
ഒറ്റക്കിരുന്നു ചിരിക്കുന്നു.പക്ഷെ
അതില്‍ കറുപ്പില്ലായിരുന്നു..!

എന്തുപറയണം എന്നറിയില്ല...
സുഖമാണോ എന്ന ചോദ്യത്തിന്‍ നിറം കെട്ടു
അവിടെ മൌനം മാത്രം കിലുക്കാംപ്പെട്ടി ആയി..!

ഇങ്ങകലെ ഞാന്‍ ആശ്വാസം കടമെടുത്തു.
കാരണം അകലെ അല്ലായിരുന്നെങ്കില്‍
എത്രനേരം മൌനത്തിന്‍ നഗ്നതക്കായ്
കാത്തിരിക്കണമായിരുന്നു.....
വേദനയുടെ നീരിറക്കത്തിന്‍ നൊമ്പരം
എനിക്ക് മാത്രം മതി..

ആശ്വസിപ്പിക്കലിനു എത്ര വൃത്തികെട്ട മുഖമാണ് ..!
ആരെങ്കിലുമൊന്നു ചിരിച്ചിരുന്നെങ്കില്‍
ആരും കാണാതെ ഒന്ന് പൊട്ടിക്കരയാമായിരുന്നു.

3 comments:

  1. nombaram [kavitha] .
    vallathe manassil thatti . oru vallatha vedana . dukkathinte aazham ariyan saudaryam alla vendathu manassinte thottariyalanu .snehathinte vila ariyunnavarke athoke ariyu ennathu vasthavam .

    snehathode devu .

    ReplyDelete
  2. സുന്ദമായ കവിത ആശംസകള്‍

    ReplyDelete