......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Wednesday, August 4, 2010

നല്ല പകുതിക്കൊരു പ്രണയ ലേഖനം

പ്രീയെ ...ഞാനറിയുന്നു നിന്‍അനുരാഗ വായ്പ്പുകള്‍
അറിയുന്നു ഞാന്‍ നിന്‍ ഹൃത്തുടിപ്പുകള്‍... 
അകലത്തിലെങ്കിലും ആത്മാവിന്‍  
അകത്തളങ്ങളില്‍നിറയുന്നു നിന്റെ നിശ്വാസ ജ്വാലകള്‍.... 
അരികിലുള്ളപ്പോള്‍ നിന്‍ കൊഞ്ചലും പിണക്കവും 
എന്‍ കരവലയങ്ങളില്‍ അലിഞ്ഞിരുന്നില്ലയോ... 
സ്വപ്ന സഞ്ചാരിയായ് അപ്പൂപ്പന്‍ താടി പോല്‍
 സ്വര്‍ഗ്ഗ കവാടങ്ങള്‍ മുട്ടി വിളിച്ച നാള്‍
 നമ്മള്‍ അറിയാതെ ഒഴുകുകയായ് .. 
ജീവിത പന്ഥാവിലൂടെ ചെറു തോണിയില്‍ 
ഇന്ന് ഞാന്‍ തനിച്ചല്ല കൂടെനിന്‍ സ്വപ്നങ്ങളും കൂട്ടിനുണ്ട്. 
അതുമതി ശിഷ്ട കാലം മണല്‍ കടലില്‍ കഴിച്ചു കൂട്ടാന്‍ 
അരികത്തണയാന്‍ കൊതിക്കുന്നുവെങ്കിലും 
ജീവിത സമരത്തില്‍ പങ്കു ചേരെണ്ടേ സഖീ ...

5 comments:

 1. oro pravaasiyudem hrudaya nombaram thaankal pakarthiyeythi... Great!!

  ReplyDelete
 2. അവള്‍ക്കായി എഴുതുംഈ മനോഹര വരികള്‍ ഹൃദയത്തിന്‍ അടി തട്ടില്‍ വിരിയിക്കും ഒരു കുളുരാര്‍ന്ന മനോഹര പനിനീര്‍ കുസുമം അത് പിന്നെയും പ്രണയത്തിനെ ഉട്ടി ഉറക്കും ഉണര്‍ത്തും നല്ല വരികള്‍

  ReplyDelete
 3. നിറയുന്നു നിന്റെ നിശ്വാസ ജ്വാലകള്‍....
  ആവേശകരമായ വരിക്കല്‍ ആശംസകള്‍

  ReplyDelete
 4. ജീവിത പന്ഥാവില്‍ കൂടെ തുഴയാനുള്ള പ്രിയതമയെ ഓര്‍ത്തു എഴുതിയ ഈ കവിത ഹൃദയ സ്പ്രുക്കായി എഴുതി..
  ആലാപനം രാജേഷ് തന്നെയാണോ? അതും മനൊഹരം.

  ReplyDelete