പ്രീയെ ...ഞാനറിയുന്നു നിന്അനുരാഗ വായ്പ്പുകള്‍
അറിയുന്നു ഞാന്‍ നിന് ഹൃത്തുടിപ്പുകള്‍...
അകലത്തിലെങ്കിലും ആത്മാവിന്
അകത്തളങ്ങളില്നിറയുന്നു നിന്റെ നിശ്വാസ ജ്വാലകള്‍....
അരികിലുള്ളപ്പോള്‍ നിന് കൊഞ്ചലും പിണക്കവും
എന്‍ കരവലയങ്ങളില്‍ അലിഞ്ഞിരുന്നില്ലയോ...
സ്വപ്ന സഞ്ചാരിയായ് അപ്പൂപ്പന് താടി പോല്‍
സ്വര്‍ഗ്ഗ കവാടങ്ങള്‍ മുട്ടി വിളിച്ച നാള്
നമ്മള് അറിയാതെ ഒഴുകുകയായ് ..
ജീവിത പന്ഥാവിലൂടെ ചെറു തോണിയില്‍
ഇന്ന് ഞാന്‍ തനിച്ചല്ല കൂടെനിന് സ്വപ്നങ്ങളും കൂട്ടിനുണ്ട്.
അതുമതി ശിഷ്ട കാലം ഈമണല് കടലില്‍ കഴിച്ചു കൂട്ടാന്‍
അരികത്തണയാന്‍ കൊതിക്കുന്നുവെങ്കിലും
ജീവിത സമരത്തില്‍ പങ്കു ചേരെണ്ടേ സഖീ ...
അറിയുന്നു ഞാന്‍ നിന് ഹൃത്തുടിപ്പുകള്‍...
അകലത്തിലെങ്കിലും ആത്മാവിന്
അകത്തളങ്ങളില്നിറയുന്നു നിന്റെ നിശ്വാസ ജ്വാലകള്‍....
അരികിലുള്ളപ്പോള്‍ നിന് കൊഞ്ചലും പിണക്കവും
എന്‍ കരവലയങ്ങളില്‍ അലിഞ്ഞിരുന്നില്ലയോ...
സ്വപ്ന സഞ്ചാരിയായ് അപ്പൂപ്പന് താടി പോല്‍
സ്വര്‍ഗ്ഗ കവാടങ്ങള്‍ മുട്ടി വിളിച്ച നാള്
നമ്മള് അറിയാതെ ഒഴുകുകയായ് ..
ജീവിത പന്ഥാവിലൂടെ ചെറു തോണിയില്‍
ഇന്ന് ഞാന്‍ തനിച്ചല്ല കൂടെനിന് സ്വപ്നങ്ങളും കൂട്ടിനുണ്ട്.
അതുമതി ശിഷ്ട കാലം ഈമണല് കടലില്‍ കഴിച്ചു കൂട്ടാന്‍
അരികത്തണയാന്‍ കൊതിക്കുന്നുവെങ്കിലും
ജീവിത സമരത്തില്‍ പങ്കു ചേരെണ്ടേ സഖീ ...
oro pravaasiyudem hrudaya nombaram thaankal pakarthiyeythi... Great!!
ReplyDeleteഅവള്‍ക്കായി എഴുതുംഈ മനോഹര വരികള്‍ ഹൃദയത്തിന് അടി തട്ടില്‍ വിരിയിക്കും ഒരു കുളുരാര്ന്ന മനോഹര പനിനീര് കുസുമം അത് പിന്നെയും പ്രണയത്തിനെ ഉട്ടി ഉറക്കും ഉണര്‍ത്തും നല്ല വരികള്‍
ReplyDeleteനിറയുന്നു നിന്റെ നിശ്വാസ ജ്വാലകള്‍....
ReplyDeleteആവേശകരമായ വരിക്കല്‍ ആശംസകള്‍
ജീവിത പന്ഥാവില്‍ കൂടെ തുഴയാനുള്ള പ്രിയതമയെ ഓര്‍ത്തു എഴുതിയ ഈ കവിത ഹൃദയ സ്പ്രുക്കായി എഴുതി..
ReplyDeleteആലാപനം രാജേഷ് തന്നെയാണോ? അതും മനൊഹരം.