......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Wednesday, April 6, 2011

ഭര്‍ത്താവിന്റെ പ്രസവ വേദന.....

സതീഷ് വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ്.ഇരിപ്പുറക്കുന്നില്ല അവന്. നെഞ്ച് വല്ലാതെ പിടക്കുന്നു.ആതിരയുടെ നിറഞ്ഞ കണ്ണുകള്‍ അവന്റെ മനസ്സില്‍ നിന്നു മായുന്നില്ല.എന്തെങ്കിലും അവള്‍ക്ക് അവനോടു പറയാമായിരുന്നു.പക്ഷെ മൌനം അവനെ വല്ലാതെ വേട്ട ആടി.ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു അവളെ ലേബര്‍ റൂമില്‍ കയറ്റിയിട്ടു.യുഗങ്ങളുടെ ദൈര്‍ഘ്യം ഉണ്ടന്ന് അവന് തോന്നി.അപസ്മാരത്തിന്റെ അസ്കിത അവള്‍ക്കുണ്ട്.പ്രസവ സമയത്ത് ഉണ്ടായാല്‍........ഡോക്ടര്‍ ,തള്ളയുടെയും കുഞ്ഞിന്റെയും ജീവനില്‍ അല്പം അസ്വസ്ഥത കാട്ടി.ഈശ്വരാ അങ്ങനെ ഉണ്ടാകരുതേ....അയ്യാള്‍ മനമുരുകി പ്രാര്‍ഥിച്ചു.ഒരു മണിക്കൂറിനുള്ളില്‍ ഏഴെട്ടു പ്രാവശ്യം ആയി ഇപ്പോള്‍ അയ്യാള്‍ നഴ്സുമാരോട് വിവരങ്ങള്‍ അന്വേഷിക്കുന്നു!
"ഹേ,മിസ്റ്റര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വിവരമറിയിക്കും."
കൂടെ ഒരു രൂക്ഷമായ നോട്ടവും..

അവന്‍ പുറത്തേക്കു നടന്നു.കണ്ണുകളില്‍ ഇരുട്ട് കയറുന്നു.ചെന്നു കയറിയത് മദ്യ ഷാപ്പില്‍.ഒരു ഗ്ലാസ് മദ്യം അകത്താക്കി.പെട്ടെന്ന് തന്നെ തിരികെ എത്തി.സമയം തേരട്ടെയെപ്പോലെ ഇഴഞ്ഞു നീങ്ങുന്നു.....നാല് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.റൂമിലിരിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും കഴിയുന്നില്ല.
"ഇച്ചായാ......."
അവളുടെ നിലവിളി ആണല്ലോ കേള്‍ക്കുന്നത്...എന്നെ വിളിച്ചാണല്ലോ അവള്‍ കരയുന്നത് ....ഈശ്വരാ ...വീണ്ടും മണിക്കൂറുകള്‍ കുറുകെ നടക്കുന്നു...........
എന്തെങ്കിലും ഒന്ന് പറഞ്ഞെങ്കില്‍.....
നഴ്സുമാര്‍ ധൃതിയില്‍ പുറത്തേക്ക് വരികയും പോകുകയും ചെയ്യുന്നു.!
അവിടെ കൂടി നിന്ന സ്ത്രീകള്‍ പിറു പിറുക്കുന്നത് അവന്‍ കേട്ടു.
"ആര്‍ക്കോ അല്പം സീരിയസ് ആണ്....."
അവന് വല്ലാത്ത ഒരു തളര്‍ച്ച .......
കണ്ണുകളില്‍ ഇരുട്ട് കയറുന്നു....
തല കറങ്ങി അയ്യാള്‍ പതിയെ നിലത്തിരുന്നു.നന്നായി വിയര്‍ക്കുന്നുണ്ട്‌..തളര്‍ച്ചക്കിടയിലും നഴ്സിന്റെ ശബ്ദം അയ്യാള്‍ കേട്ടു...
"ആതിര പ്രസവിച്ചു....ആണ്‍കുട്ടി.........കുഞ്ഞും തള്ളയും സുഖമായിരിക്കുന്നു."
ഈശ്വരാ .....നിനക്ക് നന്ദി .........അയ്യാള്‍ നിയന്ത്രിക്കാനാകാതെ പരിസരം മറന്നു പൊട്ടിക്കരഞ്ഞു പോയി.

4 comments:

  1. "ഭര്‍ത്താവിന്റെ പ്രസവ വേദന....." .sathyathil oru anubavam ayal thottarinjathu pole . oru sthriyude janmam ennoke paranjal ethanu . penninte vedana ariyuka . appoze avalude sneham ariyanum kaziyu . prakruthiyude oru vikruthi . jeevitham poornnamavunnathum appozanu . nannayi ezuthi . congrats rajesh . .snehathode devu .

    ReplyDelete
  2. രാജേഷ് .. ഭാര്യ കാണാ മറയത്തു അനുഭവിക്കുന്ന വേദന പുറത്ത് അതെ പോലെ അനുഭവിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം അസ്സലായി പകര്‌ത്തിയിരിക്കുന്നു..
    എനിക്കിഷ്ടമായി .

    ReplyDelete
  3. @ രാജേഷ് ജീ..പ്രസവ വേദന വന്ന് കഥ പെറ്റിടുമ്പോൾ എന്റെ പേരു തന്നെ ഇട്ടോണം.. ഹും.... എന്തായാലും കൊള്ളാം .. ആശംസകൾ..

    ReplyDelete
  4. നന്നായിട്ടുണ്ട് ഈ എഴുത്ത്

    ReplyDelete