......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Monday, May 16, 2011

ആദ്യത്തെ പ്രണയ ലേഖനം


ഞാന്‍ എത്ര തവണ വായിച്ചു........
ഒരെത്തും പിടിയും കിട്ടുന്നില്ല.ആരാണു ഈ കത്തെഴുതിയത്..?ഓര്‍മ്മയില്‍ ഓരോ മുഖങ്ങള്‍ യാത്ര പറഞ്ഞു പോയി.അവയിലൊന്നും മനസ്സുടക്കിയില്ല.ഒരിക്കലും അവര്‍ ആയിരിക്കില്ല എന്നു എനിക്കുറപ്പുണ്ട്.കത്തില്‍ ഒരു വരി മാത്രമേ എഴുതിയിട്ടുണ്ടായിരുന്നു-ഇപ്രകാരം .
ഫെബ്രുവരി 14
"കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ ........രാധ."
ഈ പ്രസിദ്ധ കീര്‍ത്തനം സ്വാതിതിരുനാളിന്റെയോ അതോ ത്യാഗരാജ സ്വാമിയിടെയോ....?അല്ല ഇതു ഇരയിമ്മന്‍ തമ്പി യദുകുല കാമ്പോജിയില്‍ തീര്‍ത്തത് തന്നെ.എന്തെങ്കിലും ആയിക്കോട്ടെ ഇതു എനിക്കെഴുതിയത് ആരാണ്? എന്റെ മനസ്സ് അസ്വസ്ഥമായികൊണ്ടിരുന്നു.ശരിക്കും അന്നാണ് ആ ദിവസത്തിന്റെ പ്രാധാന്യം എന്താണെന്ന് സുഹൃത്തില്‍ നിന്നു അറിഞ്ഞത്.അതെന്റെ പുതിയ അറിവായിരുന്നു!

നല്ലൊരു അദ്ധ്യാപകന്‍ എന്ന പേര് മാത്രം സമ്പാദ്യമുളള എന്നെ സ്നേഹിക്കാനും എവിടെയോ ഒരു ഹൃദയം തുടിക്കുന്നു....!അവള്‍ ആരാണന്നരിയാന്‍ എനിക്കും ആകാംഷ ആയി...എപ്പോഴോ ആരോടെക്കെയോ മനസ്സില്‍ പ്രണയം തോന്നിയിട്ടുണ്ട്.ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പ്രണയിചിട്ടുള്ളതും ഞാനാകാം. ഒന്നും ആരോടും തുറന്നു പറയാന്‍ ധൈര്യം ഇല്ലായിരുന്നു എന്നു പറയുന്നതായിരിക്കും ശരി.സുഹൃത്തുക്കള്‍ പ്രണയിനികള്‍ക്കു ആശംസാ കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ടായിരുന്നു.പിന്നെ ആരും കാണാതെ ഒരെണ്ണം ഞാനും വാങ്ങി സൂക്ഷിക്കും.എന്നെങ്കിലും ഒരു പ്രണയിനി വരുമ്പോള്‍ കൊടുക്കാനായി.അങ്ങനെ ഒരു വലിയ ശേഖരം ഇന്നും എനിക്കുണ്ട്.അതില്‍ ഞാന്‍ എഴുതി വയ്ക്കും ഇങ്ങനെ-

"എവിടെയോ എന്നെ സ്നേഹിക്കാന്നായി ജനിച്ച
എന്റെ പ്രിയപ്പെട്ടവള്‍ക്ക്......."
ഇതു ആദ്യമായാണ് എനിക്ക് ഒരു കത്ത് കിട്ടുന്നത്.ഞാന്‍ ഒരു കടലാസില്‍ അവള്‍ക്കായി കുറിച്ച് വച്ചു,ഒരിക്കല്‍ കാണുമ്പോള്‍ അവള്‍ക്കേകാനായി-
"ഫെബ്രുവരി 14
ആരാണ് നീ.....
ഏതോ ലോകത്ത് നിന്നും ....
സ്നേഹത്തിന്റെ പനിനീര്‍ പുഷ്പം
എനിക്ക് നല്‍കാന്‍ മനസ്സ് കാട്ടിയതില്‍ നന്ദി .......!
ഒത്തിരി സ്നേഹത്തോടെ....."

എന്റെ രാധയെ തേടി ഞാന്‍ പുല്ലാംക്കുഴല്‍ ഊതി നടന്നു....എവിടെയോ ഇരുന്നു അവള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടാകാം.എന്റെ സ്നേഹം കൊതിക്കുന്നുണ്ടാകാം...

രണ്ടു മാസങ്ങള്‍ക്ക് ശേഷം പരീക്ഷ പേപ്പേര്‍ നോക്കി കൊണ്ടിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അതിലെ അക്ഷരങ്ങളില്‍ ഉടക്കി നിന്നു.അതെ........ഇതു തന്നെയല്ലേ......ആ കൈയ്യക്ഷരം......അങ്ങനെ ആകരുതേ എന്നു പ്രാര്‍ഥിച്ചു.ക്ലാസില്‍ നന്നായി പഠിക്കുന്ന സുന്ദരി ആയ ആ പെണ്‍കുട്ടിക്ക്........ഹോ....അവളുടെ കൈയ്യക്ഷരം തന്നെ ...അതെ കൈപ്പടതന്നെ എന്നു ഒന്നുകൂടി ഞാന്‍ ഉറപ്പു വരുത്തി...

മനസ്സ് വീണ്ടും അസ്വസ്തതക്ക് ചങ്ങാത്തം കൂടി.ഫെബ്രുവരി 14 എന്താണ് എന്ന അറിവ് പകര്‍ന്നു തന്ന പ്രിയ കുട്ടീ എനിക്ക് നീ ഗുരു.!...എന്നെങ്കിലും കാണുമ്പോള്‍ കൊടുക്കാന്‍ കരുതി വച്ച കടലാസ് തുണ്ട് എന്നെ നോക്കി പരിഹസിക്കുന്നു.ഞാന്‍ അത് പതിയെ പല തുണ്ടുകളാക്കി വലിച്ചെറിഞ്ഞു....അപ്പോഴും കണ്ണന്റെ കരുണക്കായി രാധ കാത്തിരുന്നു.....!

11 comments:

  1. ഗുരു കുരുവും ശിഷ്യ ശിക്ഷയയും ആകാതിരുന്നാല്‍ മതി
    നല്ല അവതരണം സുഹുര്‍ത്തെ കൊള്ളാം

    ReplyDelete
  2. pranayam,, sneham ethoke manassil illathavar manushyarallalo .ennal ellavarilum ee pranayam safamakarilla .appol oru pranayathe oru verum vikarathode mathram kanendi varunnu sannrbham . athoke vivarikan prayasam undennu parayunnathavum pranayathe snehichavarku parayanundavuka . ellam bagyam pole mathrame varu . ennalum ente priyan ennu manassil kurichidatha oru pennum lokathil undavillalo .

    lokam vishalamanu .ethrayo kalangalum avasrangalum ororuthareyum kathu kidakkunu . nalloru naleyile santhoshathinay namuku kathirikkam . oru mazhaykku oru venal pole .
    kaalpadukal nannayi avatharippichu .
    bavukangal rajesh .
    snehathode devu .

    ReplyDelete
  3. ചിലത് അങ്ങനെയാണ്..നാം ആശിച്ചാലും നമ്മുടെ മനസാക്ഷി നിരസിക്കും...ശാസിക്കും.. അര്‍ഹാതപ്പെട്ടതല്ല എന്ന്‌ പറയും.. ഗുരു ഗുരുവിന്റെ നില മനസ്സിലാക്കി..ശിഷ്യയുടെ ജീവിത നന്മയും..
    കൊള്ളാം..ഭാവുകങ്ങള്‍ നേരുന്നു..

    ReplyDelete
  4. I love www.kaalpaadukal.co.cc , bookmarked for future reference

    [url=http://www.buzzfeed.com/bookie/legal-steroids-prohormones-bodybuilding-supple-39dn]prohormones[/url]

    ReplyDelete
  5. വളരെ നല്ല പ്രണയം
    ആശംസകളോടെ
    http://naushadpoochakkannan.blogspot.com/

    ReplyDelete
  6. നന്നായിരിക്കുന്നു ..ആശംസകൾ.. താങ്കൾ മാഷ് ആയിരുന്നോ?

    ReplyDelete
  7. വായിക്കാം കേട്ടോ

    ReplyDelete
  8. ഏറ്റവും സുന്ദരവും പവിത്രവും ആയ പ്രണയത്തെ എത്ര നിസ്സാരമായി തളളി ക്കളഞ്ഞു.
    ഒരുപാവം മനസ്സിനെ വേദനിപ്പിച്ചിട്ടാണെങ്കിലും ഗുരുശിഷ്യ
    ബന്ധത്തിൻറെ പവിത്രത കാത്തുസൂക്ഷിച്ചു....കൊള്ളാം നല്ല
    എഴുത്ത് ആശംസകൾ....

    ReplyDelete