അത്ര ഒന്നും വേഗത്തിലല്ലായിരുന്നു അവന്‍ ബൈക്ക് ഓടിച്ചിരുന്നത് .രുക്കുവും
മക്കളും ചേര്‍ന്നൊരു യാത്ര വളരെ നാള്‍ ആഗ്രഹിക്കുക ആയിരുന്നു അവന്‍
.ഇന്നാണ് അത് നടന്നത്...തിരക്കായിരുന്നു.വന്ന അന്ന് മുതല്‍ ...
ഹൂ ...പറയാന്‍ കൂടി കൊള്ളില്ല ...
യാത്ര ,വിവാഹങ്ങള്‍,പിന്നെ അസുഖങ്ങള്‍...വീട്ടിലെ ഓരോരുത്തര്‍ക്കായി...
എല്ലാവര്ക്കും പരാതി ആയിരുന്നു വന്നിട്ട് ഒന്നും കൊടുത്തില്ല എന്ന് ...സത്യത്തില്‍ അവന്റെ മക്കള്‍ക്ക് പോലും ഒരു തുണി എടുത്തില്ലാ എന്ന് ആരോട് പറഞ്ഞാല്‍ വിശ്വസിക്കും .ഒരു ഗള്‍ഫുകാരന്‍ അങ്ങനെ പറഞ്ഞാല്‍ തന്നെ നാണക്കേടല്ലേ.അതുകൊണ്ട് ആരോടും പറയാന്‍ പോയില്ല.നാട്ടില്‍ വന്നിട്ടാണ് എല്ലാവര്ക്കും ഡ്രസ്സ് വാങ്ങി കൊടുത്തത്.
നല്ല തിരക്കുണ്ട് റോഡില്‍.....നാട്ടില്‍ വരുന്നതിനു മുന്നേ മക്കളെ ഒരു പാട് പറഞ്ഞു മോഹിപ്പിച്ചിരുന്നു പലയിടത്തും കൊണ്ട് പോകാം എന്നും പറഞ്ഞു ..എവിടെ ..അലക്കൊഴിഞ്ഞിട്ടു രാമേശ്വരത്തിനു പോകാന്‍ പറ്റാത്ത അവസ്ഥയാ പ്രവാസിക്ക്.മക്കളും രുക്കുവും വല്യ സന്തോഷത്തിലാണ്...അവന്‍ അല്പം സ്പീഡ് കൂട്ടി... പെട്ടെന്ന് നിയന്ത്രണം വിട്ട ഒരു കാര്‍ ബൈക്കില്‍ വന്നു ഇടിച്ചു കയറി...രുക്കുവും മക്കളും തെറിച്ചു പോയി....അവനും ബൈക്കും അടുത്തുള്ള കെട്ടിടത്തില്‍ ഇടിച്ചു മറിഞ്ഞു.തലയില്‍ സാരമായ പരിക്ക് പറ്റിയ അവന്‍ ബോധരഹിതനായി.ചോരയില്‍ കുളിച്ച രുക്കൂ അവനെ പിടിച്ചു കുലുക്കി അലറി വിളിച്ചു.....
"ഇച്ചാ......ഇച്ചാ,...................." അതൊരു അലര്‍ച്ചയായിരുന്നു....
അവന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നു.തന്റെ അരികില്‍ രുക്കുവും മക്കളും സുഖമായി കിടന്നുറങ്ങുന്നുണ്ട്....
അവധി കഴിഞ്ഞു പോകാന്‍ നേരത്ത് എന്താ ഇങ്ങനെ ഒരു സ്വപ്നം...ഈശ്വരാ.....
അവന്‍ രുക്കുവിനേയും മക്കളെയും കെട്ടി പിടിച്ചു കിടന്നു....
ഒരു ഞെട്ടലോടെ ആണ് അവന്‍ ആ സത്യം തിരിച്ചറിഞ്ഞത്.
അവധി എല്ലാം കഴിഞ്ഞിരിക്കുന്നു.
അവനു പോകാന്‍ സമയം ആയി.....
ഒരു മടങ്ങി പോക്ക് മുന്നേയും ഉണ്ടായിരുന്നതാണ്.എന്നാല്‍ അന്ന് അത്രയും വേദനിപ്പിച്ചില്ലായിരുന്നു ...
നാലുമാസം നിന്നു നാട്ടില്‍ ..ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍....ഓമനിക്കാന്‍....ഓര്‍ത്തുവക്കാന്‍...ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ ...
മക്കള്‍ ആയിരുന്നു ഇന്നത്തെ അവന്റെ ദുഃഖം...മുന്നേ പോയപ്പോള്‍ അവര്‍ക്ക് അത്രക്കൊന്നും തിരിച്ചറിയാന്‍ ആവില്ലായിരുന്നു...
പക്ഷെ ഇന്ന്...
അവര്‍ സ്നേഹം കൊണ്ട് മൂടുന്നു...
പുറത്തു പോകുമ്പോള്‍ കൂടെ വരാന്‍ നിര്‍ബന്ധം പിടിക്കുന്നു...
കൂടെ കിടക്കാന്‍ വാശി കാട്ടുന്നു..മത്സരിച്ച് കൂടുതല്‍ ഉമ്മ തരാന്‍ വെമ്പല്‍ കൊള്ളുന്നു...
എവിടെ നിന്നാലും ഒട്ടി നില്‍ക്കാന്‍ ,നെഞ്ചോട് ചേര്‍ന്ന് കിടാക്കാന്‍ ..
അവന്റെ ചൂട് ഏറ്റു നില്ക്കാന്‍ അവര്‍ കൊതിക്കുന്നു...
പിന്നെ രുഗ്മിണി ...അവന്റെ പ്രിയ രുക്കുവിന്റെ അടക്കി പിടിച്ചുള്ള തേങ്ങലും അവനെ പിടിച്ചുലക്കുന്നു...
പ്രവാസിയുടെ അവധി ദിനങ്ങള്‍ എണ്ണി ചുട്ട അപ്പം പോലെ ആണ്..
എത്ര കിട്ടിയാലും ഒന്നിനും തികയുകയുമില്ല.ഒന്നും ചെയ്തു തീര്‍ക്കുകയുമില്ല ....
നാല് മാസം നാലായിരം വര്ഷം പോലെ സുന്ദരമായിരുന്നു.
അവന്റെ പാദങ്ങളില്‍ കെട്ടി പിടിച്ചു കിടക്കാന്‍ കൊതിക്കുന്ന രുക്കു....
ഒരിക്കല്‍ അവനോട് ഒരാഗ്രഹം പറഞ്ഞു
"എന്നെ ഒന്ന് എടുത്തു കൊണ്ട് നടക്കുമോ..."
ഒരു കുഞ്ഞു ആകാന്‍ മോഹിക്കുന്ന അവളുടെ മനസ്സു അവനു നന്നേ ഇഷ്ടായി.
ഇന്ന് വെളുപ്പിനു കണ്ട സ്വപ്നം അവന്‍ എങ്ങനെ ആണ് രുക്കുവിനോട് പറയുക എന്ന് ആലോചിച്ചു വിഷമിച്ചു.പറഞ്ഞാല്‍ അവള്‍ക്കു ആകെ വിഷമം ആകും.കണ്ട സ്വപ്നം പറഞ്ഞാല്‍ ഫലിക്കില്ലന്നു

നാലുമാസം നിന്നു നാട്ടില്‍ ..ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍....ഓമനിക്കാന്‍....

പഴ മൊഴിയും..അവന്‍ വല്ലാതെ വിഷമിച്ചു.
പാറയാന്‍ തോന്നിയില്ല.മനസ്സു ആകെ കലങ്ങി മറിഞ്ഞാണ് ഫ്ലൈറ്റില്‍ കയറിയത്...
എന്തെങ്കിലും സംഭവിച്ചാല്‍ അനാഥമാകുന്നത്....
ഛെ .....കടിഞ്ഞാണില്ലാത്ത മനസ്സിനെ അവന്‍ സ്വയം ശപിച്ചു...
അസ്വസ്തതകളെ മറികടന്നു സുഖമായി അവന്‍ എത്തിച്ചേര്‍ന്നു....
കഴിഞ്ഞ വരവിനു ശേഷം മടങ്ങി പോകുമ്പോള്‍ അവള്‍ പൊട്ടി കരഞ്ഞിരുന്നു...യാത്ര അയക്കാന്‍ അതുകൊണ്ട് തന്നെ വന്നില്ല. ഇത്തവണ അവനും രുക്കുവും ഉറപ്പിച്ചിരുന്നു കരയരുതെന്ന് .
മക്കളോടൊപ്പം അവനെ യാത്ര ആക്കാന്‍ അവളും വന്നു.റ്റാറ്റ പറഞ്ഞു അകത്തു കേറാന്‍ തുടങ്ങുമ്പോള്‍ രുക്കുവിന്റെ കണ്ണുകള്‍ നിറഞ്ഞു നിന്നിരുന്നു.വന്നിട്ട് ഫോണ്‍ വിളിച്ചപ്പോള്‍ മക്കള്‍ പറയുന്നു ..
"അമ്മ വണ്ടിയിലിരുന്നു കരഞ്ഞു അച്ഛാ..."

എനിക്കു ചിലപ്പൊ തോന്നും, 'പ്രവാസികളെക്കാളും അവരുടെ കുടുമ്പാങ്ങങ്ങൾക്കാണു കൂടുതൽ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുന്നു' എന്നു! ഇന്നു രാവിലും എന്റെ ഒരു സുഹ്രുത്ത് സൂഡാനിന്നും വിളിച്ചിരുന്നപ്പൊ ഞ്ഞാൻ ഇതുതന്നെ പരയുകയായിരുന്നു! വളരെ ഹ്രുദയസ്പർശിയായൊരു ലേഖനം! നന്നായിരിക്കുന്നു രാജേഷ്!
ReplyDeleteഎത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രവാസികളുടെ നൊമ്പരങ്ങള്‍ ...അവരെ കറിവേപ്പില എന്നോ മെഴുകുതിരിയെന്നോ ഒക്കെ നാം ഉപമിക്കുന്നു.
ReplyDeleteപക്ഷെ അവരുടെ കുടുംബങ്ങളെ എന്തിനോടുപമിക്കും ?
ഈ വിഷയത്തില്‍ പണ്ടെഴുതിയ ഒരു കഥ
ഇവിടെ കാണാം
നന്നായിരിക്കുന്നു രാജേഷ്..............
ReplyDelete